/kalakaumudi/media/media_files/2025/10/20/whatsapp-image-2025-10-20-22-01-33.jpeg)
തൃക്കാക്കരയിൽരാത്രിയുടെമറവിൽമാലിന്യംകുഴിച്ചുമൂടാനുള്ളശ്രമം സി.പി.എം പ്രവർത്തകർതടഞ്ഞു
തൃക്കാക്കര: തൃക്കാക്കരയിൽരാത്രിയുടെമറവിൽമാലിന്യംകുഴിച്ചുമൂടാനുള്ളശ്രമം സി.പി.എം പ്രവർത്തകർതടഞ്ഞു. ഇന്ന്രാത്രിഎട്ടുമണിയോടെയായിരുന്നുസംഭവം.
തൃക്കാക്കര നഗരസഭാ മാലിന്യസംഭരണ കേന്ദ്രത്തിന് സമീപത്താണ് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് ജൈവ- ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾഉൾപ്പടെകുഴിച്ചുമൂടാൻആരംഭിച്ചത്. പ്രദേശവാസികൾവിവരംഅറിയിച്ചതിനെതുടർന്ന് സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ.ആർ ജയചന്ദ്രൻ, ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ എം.എം സജിത്ത്,ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് എം. എൻ ശിഹാബ് എന്നിവരുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകർസ്ഥലത്തെത്തിതടഞ്ഞത്.
തൃക്കാക്കര നഗരസഭയിൽ നിന്നും മാലിന്യം എടുക്കുന്ന സ്വകാര്യ ഏജൻസി കഴിഞ്ഞ ഏതാനും നാളുകളായി മാലിന്യം എടുക്കുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വീടുകളിൽ നിന്നും കർമ്മ ജൈവമാലിന്യംഉൾപ്പടെ
നഗരസഭാസ്ഥാനത്തിനോട് ചേർന്ന് കൂട്ടിയിട്ട നിലയിലാണ്. മാസങ്ങൾക്കു മുമ്പ് നഗരസഭ ഇതേ സ്ഥലത്ത് മാലിന്യം കുഴിച്ചുമൂടിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാരെ നേതൃത്വത്തിൽ വൻ പ്രതിഷേധംനടത്തിയിരുന്നു.തൃക്കാക്കര നഗരസഭയ്ക്ക് സമീപം മാലിന്യ സംസ്കരണം പാടില്ലെന്ന് ഹൈക്കോടതി വിധി വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം കുഴിച്ചുമൂടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
