/kalakaumudi/media/media_files/2025/06/09/W673x84Zf4srZrD5N8al.jpg)
photo sasheendran
ശ്രീകുമാര്‍ മനയില്‍
വനം വകുപ്പ് മന്ത്രി ഏകെ ശശീന്ദ്രനെ നീക്കണമെന്ന് സിപിഎം നേതൃത്വം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടതായി സൂചന. വന്യജീവി അക്രമങ്ങളെ തുടര്‍ന്നുള്ള പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ മന്ത്രി എന്ന നിലയില്‍ ഏകെ ശശീന്ദ്രന്‍ തികഞ്ഞ പരാജയമാണെന്ന് പാര്‍ട്ടി വിലയിരുത്തി.
നിലമ്പൂരില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ മന്ത്രിയുടെ ഭാഗത്ത് വളരെ നിരുത്തരവാദപരമായ പ്രസ്താവനയാണ് ഉണ്ടായതെന്ന് സിപിഎം വിലയിരുത്തുന്നു.
പന്നിക്കെണിയില്‍ പെട്ട് കുട്ടി മരിച്ചത് യുഡിഎഫ്ി ഗൂാലോചനയാണെന്നാണ് മന്ത്രി പറഞ്ഞത്. ഈ പ്രസ്താവന ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ വലിയ കോളിളക്കമുണ്ടാക്കി. യുഡിഎഫ് നേതൃത്വം ഇതിനെതിരെ ശക്തമായി രംഗത്തുവരികയും ചെയതും. അവസാനം മുഖ്യമന്ത്രി ശശീന്ദ്രനെ തള്ളേണ്ട അവസ്ഥയുണ്ടായി. മന്ത്രിയുടെ പിടിപ്പ് കേടുകൊണ്ടാണ് ഉപതെരെഞ്ഞടുപ്പ് സമയത്ത് ഇത്തരമൊരു രാഷ്ട്രീയ തിരിച്ചിടയുണ്ടായതെന്നും നിരുത്തരവാദപരമായാണ് മന്ത്രി ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയതെന്നും സിപിഎം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ മന്ത്രിയെ സ്ഥാനത്ത് നിന്നും നീക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലിലാണ് സിപിഎം. മന്ത്രിയുടെ പ്രസ്താവനകൊണ്ട് യുഡിഎഫിന് രാഷ്ട്രീയ നേട്ടമുണ്ടായെന്നും സിപിഎം വിലയിരുത്തി.
വന്യജീവി ആക്രമണങ്ങളില്‍ മലയോര ജില്ലയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടപ്പോഴും മന്ത്രി ഇതേ നിരുത്തവാദപരമായ നിലപാടാണ് കൈക്കൊണ്ടതെന്നും പ്രശ്‌നം കൈകാര്യം ചെയ്യാന്‍ അപ്രാപ്തനാണെന്ന് മന്ത്രി തെളിയിച്ചെന്നും സിപിഎം വിലയിരുത്തുന്നു.എന്നാല്‍ ഏകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമോ എന്ന കാര്യത്തില്‍ അവസാനം തിരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
