നടുറോഡിൽ സിപിഎം സമ്മേളനം;മുൻ ഉത്തരവുകളുടെ നഗ്നമായ ലംഘനം, പൊലീസിനെ രൂക്ഷമായി വിമർശിച്ചു ഹൈക്കോടതി

2021 ജനുവരി എട്ടിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ് ഉണ്ടായതെന്ന് കോടതി ചൂട്ടിക്കാട്ടി.

author-image
Subi
New Update
court

കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ പൂർണ്ണമായും വഴി തടഞ്ഞ് നടുറോഡില്‍ സിപിഎം ഏരിയാ സമ്മേളനം നടത്തിയതിന്പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. നടുറോഡിൽ സമ്മേളനം നടത്തിയത് കോടതിയലക്ഷ്യമാണെന്നും എന്ത്നടപടിയാണ്എടുത്തതെന്നും ഹൈക്കോടതി ചോദിച്ചു. ഇത്തരം യോഗങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും കോാടതി വിശദീകരണം തേടിയിട്ടുണ്ട്.

പൊതുവഴികൾ തടസ്സപ്പെടുത്തി പൊതുജനത്തെ ബുദ്ധിമുട്ടിച്ച് പരിപാടികൾമറ്റുംനടത്തരുതെന്നമുൻഉത്തരവുകളുടെലംഘനമാണിതെന്നുംകോടതിചൂണ്ടിക്കാണിച്ചു. സമ്മേളനംനടത്താൻഅനുമതി നല്‍കിയത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത് കൂടാതെ വഞ്ചിയൂര്‍ എസ്എച്ച്ഒ സമ്മേളനത്തിന് അനുമതി നല്‍കിയതിന്റെ വിശദീകരണവുമായി നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്ര, എസ് മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ടബെഞ്ചിന്റേതാണ്തീരുമാനം.

കോടതിയലക്ഷ്യകേസാണിതെന്നുവ്യക്തമാക്കിയകോടതി,ആരാണ്യോഗത്തിൽപങ്കെടുത്തതെന്നുംചോദിച്ചു. ഏരിയസമ്മേളനത്തിന്റെഭാഗമായിവഞ്ചിയൂർകോടതി,പോലീസ്സ്റ്റേഷന്മുന്നിലൂടെപോകുന്നറോഡ്അടച്ചുകെട്ടിയതിനെതിരെഅഭിഭാഷകനായഎൻപ്രകാശാണ്കോടതിയെസമീപിച്ചത്.സമ്മേളനത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുള്‍പ്പെടയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.സമ്മേളനം നടത്താന്‍ വൈദ്യുതി കണക്ഷന്‍ എങ്ങനെ ലഭിച്ചുവെന്നും കോടതി ചോദിച്ചു.

2021 ജനുവരിഎട്ടിന് ഹൈക്കോടതി ഡിവിഷൻബെഞ്ച്പുറപ്പെടുവിച്ച ഉത്തരവുകളുടെ നഗ്നമായ ലംഘനമാണ് ഉണ്ടായതെന്ന് ബെഞ്ച് ചൂട്ടിക്കാട്ടി. അതിനാല്‍ കോടതിയലക്ഷ്യനടപടികള്‍ അനിവാര്യമാണ്.അതേസമയംപരിപാടിനടത്താൻമാത്രമാണ്അനുമതിതേടിയതെന്നുംറോഡിൽസ്റ്റേജ്സ്ഥാപിക്കാൻഅനുമതിനൽകിയിട്ടില്ലെന്നുംപോലീസ്വ്യക്തമാക്കി.പൊതുവഴികൾ തടസ്സപ്പെടുത്തിപരിപാടിസംഘടിപ്പിച്ചതിനുപോലീസ്സ്വമേധയാകേസ്എടുത്തിട്ടുണ്ട്നിയമവിരുദ്ധമായിസംഘംചേരൽ, ഗതാഗതതടസ്സമുണ്ടാക്കൽപോലീസുകാരോട്മോശമായിപെരുമാറൽതുടങ്ങിയകുറ്റങ്ങളാണ്ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും റോഡ് തടഞ്ഞുള്ള കച്ചവടങ്ങളും മറ്റ് പ്രതിഷേധങ്ങളും നടക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി.

cpm High Court