തോല്‍വി പഠിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി; തിരുത്തല്‍ വേണം

തോല്‍വിക്കു പല കാരണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ തിരിച്ചുപിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍.

author-image
Rajesh T L
New Update
c
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം. ഭരണത്തിനെതിരായ വികാരം എന്തുകൊണ്ടാണ് ഉണ്ടായതെന്നും പഠിക്കും. തിരുത്തലിനു വേണ്ട മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര കമ്മിറ്റി തയ്യാറാക്കി നല്‍കും.

തോല്‍വിക്കു പല കാരണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ തിരിച്ചുപിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തല്‍.

തോല്‍വിക്കുകാരണം മത സാമുദായിക സംഘടനകളുടെ എതിര്‍പ്പ്  മാത്രമല്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ വോട്ട് പാര്‍ട്ടിയില്‍ നിന്ന് ചോര്‍ന്നെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ജനങ്ങളെ കേള്‍ക്കണമെന്നും പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നും കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശിച്ചു.

cpm kerala kerala cpm 2024 lok sabha election