തൃക്കാക്കരയിലെ അഞ്ചുവർഷത്തെ യു.ഡി.എഫ് ഭരണം അഴിമതി നിറഞ്ഞതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ്

അഴിമതി, കെടുകാര്യസ്ഥ, വികസന മുരടിപ്പ് എന്നിവക്കെതിരെ സി.പി.എം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൃക്കാക്കര സഭ ഓഫീസ് വളയൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയുടെ പേര് "അഴിമതിക്കര" എന്നാക്കി മാറ്റിയ ഭരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

author-image
Shyam
New Update
20251022_111652

തൃക്കാക്കര: തൃക്കാക്കരനഗരസഭയിലെഅഞ്ചുവർഷത്തെ യു.ഡി.എഫ് ഭരണംഅഴിമതിനിറഞ്ഞതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് പറഞ്ഞു. അഴിമതി, കെടുകാര്യസ്ഥ, വികസന മുരടിപ്പ്എന്നിവക്കെതിരെ സി.പി.എം മുൻസിപ്പൽകമ്മിറ്റിയുടെനേതൃത്വത്തിൽസംഘടിപ്പിച്ച തൃക്കാക്കര സഭ ഓഫീസ് വളയൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കരയുടെപേര് "അഴിമതിക്കര" എന്നാക്കിമാറ്റിയഭരണമാണ്നടക്കുന്നതെന്നുംഅദ്ദേഹംപറഞ്ഞു. അപമാനഭാരംതൃക്കാക്കരയിൽനിന്നുംതുടച്ചുനീക്കാൻജനങ്ങൾഒന്നിക്കണമെന്നുംഅദ്ദേഹംഅഭ്യർത്ഥിച്ചു.സി.പി.എം തൃക്കാക്കര മുൻസിപ്പൽ സെക്രട്ടറി അഡ്വ. കെ.ആർ ജയചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. നഗരസഭയിലെ എല്ലാ വാർഡുകളിലും വിതരണം ചെയ്യാനുള്ള കുറ്റപത്രം ചടങ്ങിൽ പ്രകാശിപ്പിച്ചു.സി.പി.എം ഏരിയകമ്മിറ്റിഅംഗം കെ.ടി എൽദോ ആമുഖപ്രഭാഷണംനടത്തി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.എം ദിനേശ് മണി ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ പരീത്,ജില്ലാ കമ്മിറ്റി അംഗം സി.കെ മണിശങ്കർ, ഏരിയ സെക്രട്ടറി അഡ്വ. എ.ജി ഉദയകുമാർ,ലോക്കൽസെക്രട്ടറിമാരായ ടി.എ സുഗതൻ,വി.ടി ശിവൻ,സി.പി സാജൽ എന്നിവർ സംസാരിച്ചു. കാക്കനാട് ജങ്ങ്ഷൻ, കലക്ട്രേറ്റ് സിഗ്നൽ , ഓലിമുഗൾ ജങ്ങ്ഷൻ എന്നിവിടങ്ങളിൽ നിന്നായി സമരക്കാർ പ്രകടനമായാണ് നഗരസഭ ഓഫീസ് വളയൽ സമരത്തിനെത്തിയത്.

THRIKKAKARA MUNICIPALITY CPIM THRIKKAKARA