മുകേഷ് രാജിവെക്കേണ്ടന്ന് സിപിഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മാറ്റും

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മുകേഷിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്

author-image
Anagha Rajeev
Updated On
New Update
mukesh
Listen to this article
0.75x 1x 1.5x
00:00 / 00:00

നടനും എംഎൽഎയുമായ മുകേഷ് എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടന്ന് സിപിഎം തീരുമാനം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. അതേസമയം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചർച്ച ചെയ്യുമെന്നും സിപിഎം അറിയിച്ചു.

അതിനിടെ മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് സർക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്നും ഉടൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കൾ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നതോടെ ഇടതുമുന്നണി പ്രത്യക്ഷത്തിൽ രണ്ടു തട്ടിലായി.



ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മുകേഷിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്. മുകേഷ് ഒരു മിനിറ്റു പോലും സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും സ്വമേധയാ രാജിവയ്ക്കാൻ തയാറായില്ലെങ്കിൽ സിപിഎം നേതൃത്വം രാജി ചോദിച്ചു വാങ്ങണമെന്നും ആനി രാജ പരസ്യമായി ആവശ്യപ്പെട്ടു.

mukesh kerala film policy