തൃക്കാക്കര: സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റിഅംഗമായിരുന്ന കെ.ആർ ബാബുവിന്റെ വിയോഗത്തിൽ സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് അനുശോചന യോഗം സംഘടിപ്പിച്ചു.സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ ടി എൽദോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സി.പി.എം ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.എ സുഗതൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം സി.കെ പരീത്, സി.പി.എം തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി ഉദയകുമാർ,സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി കെ.ബി വർഗ്ഗീസ്, എ എം യൂസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റെ റാഷിദ് ഉള്ളംമ്പള്ളി , സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ സന്തോഷ് ബാബു, യു.ഡി.എഫ് തൃക്കാക്കര മണ്ഡലം കൺവീനർ പി.കെ ജലീൽ, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം കെ.എം ഉമ്മർ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എ.പി ഷാജി,എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റം എ.എ ഇബ്രാഹിംകുട്ടി,കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി സിൽവി സുനിൽ,തൃക്കാക്കര നഗരസഭ അധ്യക്ഷ രാധാമണി പിള്ള, വൈസ് ചെയർമാൻ അബ്ദു ഷാന, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റസിയ നിഷാദ്,നഗരസഭ കൗൺസിലർമാരായ ഷാജി വാഴക്കാല,എം.ഒ വർഗീസ്,സി.സി വിജു എന്നിവർ സംസാരിച്ചു.