എന്റെ തെറ്റ്, ആ പരാമര്‍ശം വേണ്ടായിരുന്നു, പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുന്നു

തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം എം എം മണി  നടത്തിയത്. 

author-image
Rajesh T L
New Update
thodupuzha

എം എം മണി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായതോടെ തിരുത്തി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. തെറ്റുപറ്റിയെന്നും പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. അത്തരം പരാമര്‍ശം വേണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പറഞ്ഞുപോയതാണെന്നും എം എം മണി പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം എം എം മണി  നടത്തിയത്. 

'പെന്‍ഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. നൈമിഷികമായ വികാരത്തിന് അടിമപ്പെട്ടാണ് വോട്ട് ചെയ്തത്. നന്ദികേടാണ് കാണിച്ചത്. നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്.' എംഎം മണിയുടെ  വാക്കുകള്‍. 

kerala cpm election m m mani