'തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം'; പോരായ്മകൾ കൃത്യമായി പരിശോധിക്കണമെന്ന് പി.ജയരാജൻ

വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്. ആ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ജയരാജൻ വ്യക്തമാക്കി.കണ്ണൂർ പാനൂരിൽ പി കെ കുഞ്ഞനന്ദൻ അനുസ്മരണ പരിപാടിയിലാണ് സിപിഎം നേതാവിൻറെ പരാമർശം.

author-image
Greeshma Rakesh
Updated On
New Update
P JAYARAJAN

cpm leader p jayarajan about lok sabha election

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം:   തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം ഉൾക്കൊള്ളണം, ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ പാനൂരിൽ പി കെ കുഞ്ഞനന്ദൻ അനുസ്മരണ പരിപാടിയിലാണ് സിപിഎം നേതാവിൻറെ പരാമർശം.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി മറികടന്നാണ് 2021-ൽ എൽ.ഡി.എഫ് ഭരണം നേടിയത്. 2016-ൽ കിട്ടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്. നാം ഇതുവരെ ഉയർത്തിയ ശരികളും നിലപാടും ഉയർത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണം, ജയരാജൻ പറഞ്ഞു.വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്. ആ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ജയരാജൻ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു പറയുന്നതിനിടെയാണ് പാർട്ടിക്കും സർക്കാരിനും തെറ്റുപറ്റിയെന്ന് തുറന്നടിച്ച് ജയരാജൻ രം​ഗത്തെത്തിയത്.പരാജയത്തിന് ശേഷം കരുത്തോടെ തിരിച്ചുവന്ന പാരമ്പര്യം എൽ.ഡി. എഫിനുണ്ട്. ജനങ്ങൾക്ക് ഒപ്പം നിൽക്കുകയാണ് പ്രധാനമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭരണപരാജയവും തെറ്റായ നടപടികളുമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി. എഫിനേറ്റ വൻപരാജയത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം സി.പി. ഐ സംസ്ഥാന കൗൺസിൽ വിലയിരുത്തിയിരുന്നു.

ഇതിനു പുറമെ സി.പി. എം പൊളിറ്റ്ബ്യൂറോയും കണ്ണൂരിൽ ഉൾപ്പെടെയുള്ള പാർട്ടികോട്ടകളിലെ വോട്ടുചോർച്ചയിൽ ആശങ്കയറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ പാർട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പി.ജയരാജനും പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ പരസ്യവിമർശനവുമായി രംഗത്തുവന്നത്.കേന്ദ്രസർക്കാരിനെതിരായ വോട്ടുകളാണ് കോൺഗ്രസിന് ലഭിച്ചതെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തോൽവിയുടെ ന്യായീകരണമായി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നത്.

എന്നാൽ ഇതിനെ പൂർണമായും തള്ളിപറഞ്ഞുകൊണ്ടാണ് പാർട്ടിക്ക് തെറ്റുപറ്റിയെന്ന തുറന്ന വിമർശനവുമായി പി.ജയരാജൻ രംഗത്തുന്നവന്നത്. ഇതു വരുംദിവസങ്ങളിൽ സി.പി. എമ്മിലുണ്ടാകുന്ന അടിയൊഴുക്കുകളുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇനിയും കൂടുതൽ നേതാക്കൾ മുഖ്യമന്ത്രിക്കും പാർട്ടിനേതൃത്വത്തിനുമെതിരെ രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വടകരയിൽ കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല ടി.പി രാമകൃഷ്ണനായിരുന്നുവെങ്കിലും ഏകോപനംനിർവഹിച്ചത് പി. ജയരാജൻ വടകരയിൽ ക്യാംപു ചെയ്തിട്ടായിരുന്നു. അതുകൊണ്ടു തന്നെ വടകരയിലെ തോൽവി പി.ജയരാജനും ക്ഷീണം ചെയ്തിട്ടുണ്ട്. 2019ൽ വടകര പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ചു അതിദയനീമായി അരലക്ഷത്തിലേറെ വോട്ടുകൾക്ക് തോറ്റ നേതാവു കൂടിയാണ് പി.ജയരാജൻ.

 

pinarayi vijayan cpm ldf p jayarajan lok sabha election