/kalakaumudi/media/media_files/2025/11/21/p-jayarajan-2025-11-21-15-18-46.jpg)
കൊച്ചി: ശബരിമല സ്വർണ്ണമോഷണത്തിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ എ പത്മകുമാറിന് ഭരണപരമായ വീഴ്ച പറ്റിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍.
സ്വര്‍ണത്തെ ചെമ്പാക്കിയപ്പോള്‍ തിരുത്താന്‍ പത്മകുമാറിന് കഴിഞ്ഞില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ 'അവധാനത ഇല്ലായ്മ' നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ പറഞ്ഞു.
'അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഒരാളെയും സംരക്ഷിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും' - പി ജയരാജന്‍ ഫെയസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
പത്മകുമാറിന്റെ അറസ്റ്റും വസ്തുതയും
ശബരിമല സ്വര്‍ണ്ണക്കേസിനും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. സ്വര്‍ണ്ണം പൂശി നല്‍കാമെന്ന് ഏറ്റ് സ്‌പോണ്‍സറെ പോലെ വന്ന് സ്വര്‍ണ്ണം മോഷ്ടിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും.
സ്വര്‍ണ്ണം പൂശാന്‍ വിട്ടു നല്‍കുമ്പോള്‍ ചട്ട പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളില്‍ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥ / ഭരണവിഭാഗം.
സ്വര്‍ണ്ണം വിട്ടുനല്‍കുമ്പോഴും, ഫയലുകളില്‍ രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘം.
ഇവരെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് നടന്നിരിക്കുന്നത്.
ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് 'കറക്റ്റ്' ചെയ്യുന്ന തില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും, പഴയ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച്ച പറ്റി. ഇത് മോഷണത്തിലേക്ക് നയിച്ചു.
ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ 'അവധാനത ഇല്ലായ്മ' നീതികരിക്കാന്‍ കഴിയുന്നതല്ല.
അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഒരാളെയും സംരക്ഷിക്കില്ല എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും....
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
