ബിപിൻ ചന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു.അസുഖബാധിതനായതിനെ തുടർന്ന് മൂന്നു ദിവസമായി തിരുവനന്തപുരം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്കാരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
