/kalakaumudi/media/media_files/2025/07/27/suresh-2025-07-27-13-00-56.jpg)
കോട്ടയം: ആലപ്പുഴയിലെ സംസ്ഥാന സമ്മേളനം വി.എസ്.അച്യുതാനന്ദന്‍ ബഹിഷ്‌കരിച്ചത് 'ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ്' പ്രയോഗത്തെ തുടര്‍ന്നാണെന്ന പിരപ്പന്‍കോട് മുരളിയുടെ വെളിപ്പടുത്തല്‍ ശരിവച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സുരേഷ് കുറുപ്പ്. വിഎസിന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പരാമര്‍ശം സമ്മേളനത്തില്‍ നടത്തിയത് ഒരു പെണ്‍കുട്ടിയാണെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.
സിപിഎമ്മില്‍ വിഭാഗീയത കടുത്ത നാളുകളില്‍ വി.എസ്.അച്യുതാനന്ദനെ 'ക്യാപിറ്റല്‍ പണിഷ്‌മെന്റിന്' വിധേയമാക്കണമെന്ന മട്ടില്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗം ഉണ്ടായെന്നതു സത്യമാണെന്ന് സിപിഎം നേതാവായിരുന്ന പിരപ്പന്‍കോട് മുരളി വെളിപ്പെടുത്തിയിരുന്നു.
2012 ലെ തിരുവനന്തപുരം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം.സ്വരാജാണ് ഇങ്ങനെ പ്രസംഗിച്ചതെന്നും പിരപ്പന്‍ കോട് മുരളി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് സ്വരാജ്. വിഎസിനെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞതിന്റെ ഒരു തെളിവോ വിഡിയോ ക്ലിപ്പോ ഹാജരാക്കിയാല്‍ ഈ പരിപാടി നിര്‍ത്താമെന്നായിരുന്നു സ്വരാജ് മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്.