/kalakaumudi/media/media_files/2026/02/05/cpm-2026-02-05-14-32-47.jpg)
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു.വിനോദും സുഹൃത്തുക്കളും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനില്‍നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ഊര്‍ജസ്വലനായ സിപിഎം പ്രവര്‍ത്തകനായിരുന്നു വിഷ്ണു. വിഷ്ണുവിന് വേണ്ടി പിരിച്ച രക്തസാക്ഷി ഫണ്ടില്‍ പകുതി സിപിഎം അടിച്ച് മാറ്റിയെന്ന് സതീശന്‍ ആരോപിച്ചു. പണം വക്കീലിന് കൊടുത്തു എന്നാണ് സിപിഎം പറയുന്നത്. സര്‍ക്കാരാണ് വക്കീലിനെ വയ്ക്കേണ്ടത്. പാര്‍ട്ടി രക്തസാക്ഷി ഫണ്ട് അടിച്ച് മാറ്റുന്നു. വിഷ്ണുവിന്റെ കുടുംബം പരാതി നല്‍കിയപ്പോള്‍ നേതാവിനെതിരെ നടപടി എടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന് ട്രിപ്പിള്‍ പ്രൊമോഷന്‍ നല്‍കിയിരിക്കുകയാണ്. വിഷ്ണുവിന്റെ സഹോദരന്‍ വിനോദിനെയും സഹപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രക്തസാക്ഷി കുടുംബത്തോട് സിപിഎം നീതി കാണിച്ചില്ലെന്നും ഇനി പാര്‍ട്ടിക്കൊപ്പം ഉണ്ടാവില്ലെന്നും കഴിഞ്ഞ ദിവസം വിനോദ് വ്യക്തമാക്കിയിരുന്നു.
വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് നേതാക്കള്‍ തട്ടിയെടുത്തതായാണ് വിനോദ് ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഫണ്ട് തട്ടിപ്പിന് തരം താഴ്ത്തിയ നേതാവിന് വീണ്ടും പദവി നല്‍കിയെന്നും വിനോദ് ആരോപിച്ചിരുന്നു. മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് പങ്കുണ്ടെന്നും വിനോദ് ആക്ഷേപം ഉന്നയിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
