/kalakaumudi/media/media_files/2025/12/18/vc-2025-12-18-11-51-10.jpg)
തിരുവനന്തപുരം: വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായിവിജയാണ് ഗവർണറുമായി ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎം നേതൃയോഗത്തിൽ വിമർശനം.
തിങ്കളാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ്, വിസി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പിലെത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
അതിന്റെ ആവശ്യം ഉണ്ടോയെന്നും, വിസി നിയമനത്തിലെ സമവായം ഗുണം ചെയ്യില്ലെന്നുമാണ് ഏതാനും അംഗങ്ങൾ വിമർശനം ഉയർത്തിയത്.
ഗവർണറുമായി സമവായത്തിന് മുൻകൈയെടുത്തത് മുഖ്യമന്ത്രിയാണെന്നും സമവായ നീക്കം പാർട്ടി അറിഞ്ഞത് മുഖ്യമന്ത്രി തീരുമാനം പറഞ്ഞപ്പോൾ മാത്രമാണെന്നുമായിരുന്നു വിമർശനം.
എന്നാൽ, പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
ഒത്തുതീർപ്പിലെത്താതെ മുന്നോട്ടു പോകാനാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞതോടെ സെക്രട്ടേറിയറ്റ് യോ​ഗം തീരുമാനം അംഗീകരിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തി വിസി നിയമനത്തിൽ ധാരണയിലെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
