ലതികയ്‌ക്കെതിരായ പ്രചാരണം ചെറുക്കും-സിപിഎം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ വിവാദമായ 'കാഫിര്‍' പ്രയോഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത പോസ്റ്റ് കെ കെ ലതിക ഫേസ് ബുക്കില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിന്‍വലിച്ചിരുന്നു.

author-image
Prana
New Update
kk

cpm

Listen to this article
0.75x 1x 1.5x
00:00 / 00:00

കാഫിര്‍' വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ കെ ലതികയ്ക്കെതിരായ പ്രചാരണത്തിനെതിരെ സിപിഎം. പ്രചാരണം ചെറുക്കുമെന്ന് വ്യക്തമാക്കുന്ന വാര്‍ത്താക്കുറിപ്പ് പാര്‍ട്ടി പുറത്തിറക്കി.വിദ്വേഷ പ്രചാരകരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. വ്യക്തിഹത്യ നടത്താനാണ് യുഡിഎഫ് നീക്കം. വിഷയത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും സി പി എം ആവശ്യപ്പെട്ടു.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ വിവാദമായ 'കാഫിര്‍' പ്രയോഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത പോസ്റ്റ് കെ കെ ലതിക ഫേസ് ബുക്കില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച പിന്‍വലിച്ചിരുന്നു.

cpm