കൊച്ചി: സി.പി.എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കാലാവസ്ഥാ വ്യതിയാനവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു . വൈറ്റില ശതാബ്ദി ഹാളിൽ നടന്ന സെമിനാർ ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ സമിതി ഉദ്യോഗസ്ഥനായ മുരളി തുമാരുകുടി ഉദ്ഘാടനം ചെയ്തു. ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. പ്രൊഫ.സി.രവീന്ദ്രനാഥ്,അഡ്വ.കെ.എസ് അരുൺകുമാർ, സി.കെ മണിശങ്കർ, ജോൺ ഫെർണാണ്ടസ്, ഡോ. ജോ ജോസഫ് , സി എം ദിനേശ് മണി , എ.ജി ഉദയകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് ബി.എസ്.എസ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം ലഭിച്ച അഡ്വ കെ.എസ് ശ്രീജയെ മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉപഹാരം നൽകി ആദരിച്ചു.