/kalakaumudi/media/media_files/2025/04/04/XCD1n44JMe34fi3RMNqu.jpg)
മധുരയില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സമരത്തോട് ഇടതുസര്‍ക്കാര്‍ പ്രതികരിക്കുന്ന രീതിയെ ചോദ്യം ചെയ്ത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രതിനിധികള്‍. കരടു രാഷ്ട്രീയ പ്രമേയ ചര്‍ച്ചയിലാണ് കുറ്റപ്പെടുത്തല്‍.
സ്ത്രീകള്‍ നേരിട്ടു നടത്തുന്ന സമരം രണ്ടു മാസമായിട്ടും സര്‍ക്കാരിന് പരിഹരിക്കാറായിട്ടില്ല. സി.ഐ.ടി.യു നേതൃത്വം ഉള്‍പ്പടെ ആശാസമരത്തെ തള്ളിപ്പറയുമ്പോഴാണ് ഇങ്ങനൊരു വിമര്‍ശനം കേരള സര്‍ക്കാര്‍ നേരിടുന്നത്.