അബ്ദുല്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് സിപിഎം

പാര്‍ട്ടി അവഗണനയില്‍ മനംനൊന്ത് രാജിവയ്ക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ച സി.പി.എം. ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാര്‍ട്ടി.

author-image
Prana
New Update
cpm

പാര്‍ട്ടി അവഗണനയില്‍ മനംനൊന്ത് രാജിവയ്ക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ച സി.പി.എം. ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ച് പാര്‍ട്ടി. പാര്‍ട്ടി നേതൃത്വം ഇടപെട്ട് ഷുക്കൂറിനെ അനുനയിപ്പിക്കുകയായിരുന്നു. അദ്ദേഹം എന്‍.എന്‍. കൃഷ്ണദാസിനൊപ്പം സി.പി.എം വേദിയിലെത്തി. 
അതേസമയം രാജിയുമായി ബന്ധപ്പെട്ട് ഷുക്കൂറിന്റെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരെ മുന്‍ എം.പി. എന്‍.എന്‍.കൃഷ്ണദാസ് അധിക്ഷേപിച്ചു. ഷുക്കൂറിന് ഒന്നും പറയാനില്ല. ഷുക്കൂറിനുള്ളത് ഞാന്‍ പറഞ്ഞോളാം എന്നായിരുന്നു എന്‍.എന്‍. കൃഷ്ണദാസിന്റെ പ്രതികരണം. സി.പി.എമ്മില്‍ പൊട്ടിത്തെറി എന്ന് വാര്‍ത്ത കൊടുത്തവര്‍ ലജ്ജിച്ച് തല താഴ്ത്തണം. രാവിലെ മുതല്‍ ഇപ്പോഴും ഇറച്ചിക്കടയുടെ മുന്നില്‍ പട്ടി നില്‍ക്കുന്ന പോലെ നിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്നും കൃഷ്ണദാസ് പറഞ്ഞു.
ജില്ലാകമ്മിറ്റിയിലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് പാര്‍ട്ടി വിടുമെന്ന് പറഞ്ഞ അബ്ദുള്‍ ഷൂക്കൂറിന്റെ വീട്ടില്‍ നേരത്തെ എന്‍.എന്‍.കൃഷ്ണദാസ് സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ഷുക്കൂര്‍ അവിടെ ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തരേയും അദ്ദേഹം അധിക്ഷേപിച്ചു.

Palakkad by-election cpm