ചേലക്കരയില്‍ പണവുമായി പിടിയിലായത് ബിഡിജെഎസ് നേതാവെന്ന് സിപിഎം

ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ ജയന്‍ ബി.ഡി.ജെ.എസ്. നേതാവാണെന്ന ആരോപണവുമായി സി.പി.എം. രംഗത്തെത്തി

author-image
Prana
New Update
cash

ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍നിന്ന് പണം പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ ജയന്‍ ബി.ഡി.ജെ.എസ്. നേതാവാണെന്ന ആരോപണവുമായി സി.പി.എം. രംഗത്തെത്തി. ജയന്‍ നേരത്തെ കോണ്‍ഗ്രസുകാരനായിരുന്നുവെന്നും മുന്‍മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പണം പിടിച്ചെടുത്ത സംഭവവുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. കള്ളപ്പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് കോണ്‍ഗ്രസ് ആക്ഷേപിക്കുമെന്നല്ലാതെ, നാട്ടില്‍ ഞങ്ങളെ അറിയുന്ന ജനങ്ങള്‍ പറയില്ല. എന്റെ അറിവില്‍ ഇപ്പോള്‍ പിടിയിലായ ആള്‍ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബി.ഡി.ജെ.എസ്. നേതാവുമാണ്. അന്വേഷിക്കട്ടെ. പാര്‍ട്ടിക്കും മുന്നണിക്കും ഒരു ബന്ധവുമില്ലെന്നും മൊയ്തീന്‍ പറഞ്ഞു.

chelakkara by election BDJS currency cpm