രാജി വേണ്ട ;പാർട്ടി സജി ചെറിയാനൊപ്പം

ധാർമികത മുൻനിർത്തി ഒരിക്കൽ രാജിവച്ചതാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സിപിഎം.

author-image
Subi
New Update
saji

തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയിൽ സജി ചെറിയാൻ രാജി വയ്‌ക്കേണ്ടതില്ലെന്നു സിപിഎം. ധാർമികത മുൻനിർത്തി ഒരിക്കൽ രാജിവച്ചതാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും സിപിഎം.

തന്റെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചതെന്ന സജി ചെറിയാന്റെ നിലപാട് ശെരിയാണെന്നു പാർട്ടി വിലയിരുത്തി. പരാതിയിൽ പറയുന്ന ആൾ മന്ത്രിയായതുകൊണ്ട് വിശ്വസ്തനായ ആൾ അന്വേഷിക്കണമെന്ന് കോടതി തന്നെ പറയുന്നുണ്ട്. സിബി അന്വേഷണം വേണമെന്ന ആവശ്യം തള്ളി ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്നാണ് കോടതി പറഞ്ഞത് കേരളത്തിലുള്ള പോലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് കോടതി പ്രകടിപ്പിച്ചത് മന്ത്രി പി രാജീവ് പറഞ്ഞു. സജി ചെറിയാൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് ചൂണ്ടിക്കാണിച്ചപ്പോൾ അതവരുടെ ഉത്തരവാദിത്വവും ജോലിയുമാണെന്നാണ് മന്ത്രി പറഞ്ഞത്.

ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മന്ത്രി ഒരുനിമിഷം പോലും അധികാരത്തിൽ തുടരരുതെന്നും അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏതന്വേഷണവും പ്രഹസനമായിരിക്കുമെന്നും കെപിപിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്ത് മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റായിരുന്നുവെന്നും അതിനടിവരയിടുന്നതാണ് ഹൈക്കോടതി വിധിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. എന്നാൽ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതിക്കു മുകളിൽ വേറെ കോടതി ഉണ്ടെന്നും തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു വിധി പുറത്തു വന്നതിനു പിന്നാലെ മന്ത്രി സജി ചെറിയാന്റെ പ്രതികരണം

saji cheriyan