തെറ്റുതിരുത്തിയാല്‍ ആരെയും  പാര്‍ട്ടിയിലെടുക്കും: എം.വി ഗോവിന്ദന്‍

 തെറ്റുകള്‍ തിരുത്താന്‍ തയ്യാറായാല്‍ ആരെയും പാര്‍ട്ടിയുടെ ഭാഗമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍ എസ് എസ് തനിസ്വരൂപമുള്ളവരാണ് പാര്‍ട്ടിയിലേക്ക് വരുന്നത്, അവരെ കമ്യൂണിസ്റ്റുകളാക്കാന്‍ സമയമെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

author-image
Prana
New Update
MV Govindan

 തെറ്റുകള്‍ തിരുത്താന്‍ തയ്യാറായാല്‍ ആരെയും പാര്‍ട്ടിയുടെ ഭാഗമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍ എസ് എസ് തനിസ്വരൂപമുള്ളവരാണ് പാര്‍ട്ടിയിലേക്ക് വരുന്നത്, അവരെ കമ്യൂണിസ്റ്റുകളാക്കാന്‍ സമയമെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
.പത്തനംതിട്ടയില്‍ ബിജെപിയില്‍ നിന്നും 60ഓളം പേര്‍ സി പി എമ്മില്‍ ചേര്‍ന്നിരുന്നു. ഇതില്‍ വധശ്രമക്കേസിലെ പ്രതിയെയടക്കം മന്ത്രി വീണ ജോര്‍ജ് പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇതിനോടായിരുന്നു എംവി ഗോവിന്ദന്‍ പ്രതികരിച്ചത്.