/kalakaumudi/media/media_files/2024/12/01/SoymzMt7iJf2LMg2X5Ca.jpeg)
തൃക്കാക്കര: സി.പി.എം തൃക്കാക്കര ഏരിയാ സമ്മേളനം ഡിസംബർ 19 മുതൽ 22 വരെയുള്ള നാലുദിവസങ്ങളിലായി നടക്കുമെന്ന് ഏരിയ സെക്രട്ടറി അഡ്വ. എ.ജി ഉദയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.തൃക്കാക്കര ഏരിയാകമ്മിറ്റി രൂപീകരിക്കപെട്ടതിനു ശേഷം ആദ്യമായി നടക്കുന്ന സമ്മേളന നടത്തിപ്പിനായി സി കെ പരീത് ചെയർമാനായും, അഡ്വ.കെ.ആർ. ജയചന്ദ്രൻ ജനറൽ കൺവീനറായും വി.ടി. ശിവൻ ട്രഷററുമായ 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.150 കേന്ദ്രങ്ങളിൽ സംഘാടക സമിതി യോഗങ്ങളും, സംഘാടക സമിതി ഓഫീസും പ്രവർത്തിക്കും.
സമ്മേളനത്തോട് അനുബന്ധിച്ച് ഡിസംബർ ഒന്നു മുതൽ സെമിനാർ, കലാ-കായിക പരിപാടികൾ, ക്വിസ് മത്സരം, കർഷക സംഗമം, യുവജന - വിദ്യാർത്ഥി - മഹിള സംഗരങ്ങൾ, കുട്ടികളുടെ ചിത്രരചന അടക്കമുള്ള പരിപാടികൾ നടക്കും.വിവിധ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഏരിയ സമ്മേളന പ്രചരണം നടത്തുന്നത്. നവോത്ഥാനം, സിനിമാ, സാഹിത്യം, ചരിത്രം, കായികരംഗം, കലാരംഗം, ശാസ്ത്രനേട്ടങ്ങൾ, ലഹരിവിരുദ്ധത, ലോകവിപ്ലവങ്ങൾ, കമ്യൂണിസ്റ്റ് ചരിത്രം എന്നിവയാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്.ഡിസംബർ 20 21 തീയതികളിലായി കെന്നഡി മുക്ക്, സെൻറ് ജോർജ്ജ് പാരിഷ് ഹാളിൽ (എൻ.പി. ഷൺമുഖൻ നഗറിൽ) നടക്കുന്ന
പ്രതിനിധി സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉൽഘാടനം ചെയ്യും. 22 ന് കാക്കനാട് എൻ.ജി.ഓ കോട്ടേഴ്സ്റ്റിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും,നേതാക്കളായ കെ.ചന്ദ്രൻ പിള്ള.സി.എൻ മോഹനൻ,സി.ബി ദേവദർശൻ,ദിനേശ് മണി തുടങ്ങിയർ പങ്കെടുക്കും.ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എൻ അപ്പുക്കുട്ടൻ അഡ്വ. കെ.ആർ ജയചന്ദ്രൻ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.എ സുഗതൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.