ആര്യ രാജേന്ദ്രന് ഒരു അവസരം കൂടി നല്‍കാന്‍ സിപിഎം

കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പെരുമാറ്റം പൊതുജനം കാണുമായിരുന്നെന്നും ജില്ലാ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു

author-image
Prana
New Update
aaryaa
Listen to this article
0.75x 1x 1.5x
00:00 / 00:00

മേയര്‍ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി നല്‍കാന്‍ സിപിഎം തീരുമാനം. ഇക്കാര്യത്തില്‍ മേയര്‍ക്ക് അന്ത്യ ശാസനം നല്‍കാന്‍ സിപിഎം ജില്ലാ നേതൃയോഗത്തില്‍ തീരുമാനമായി. മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍

മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ സിപിഎം തിരുവവനന്തപുരം ജില്ലാ കമ്മറ്റി യോഗത്തില്‍ അതിരൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശമുണ്ടായി. കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറുമായി ബന്ധപ്പെട്ട വിഷയത്തില്‍ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി. മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ദേവിന്റെ പെരുമാറ്റം പൊതുജനം കാണുമായിരുന്നെന്നും രണ്ടുപേരും പക്വത കാണിച്ചില്ലെന്നും ജില്ലാ കമ്മറ്റിയംഗങ്ങള്‍ പറഞ്ഞു. ഇരുവരും നടുറോഡില്‍ കാണിച്ചത് ഗുണ്ടായിസമാണെന്നും മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

 

arya rajendran