/kalakaumudi/media/media_files/2025/09/08/sidheek-2025-09-08-12-53-18.jpg)
കൽപ്പറ്റ: കൽപ്പറ്റ എംഎൽഎയായ ടി സിദ്ധീഖിനെതിരെ ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണയിലും കൽപ്പറ്റയിലെ ഓണിവയലിലുമായി ഇരട്ട വോട്ടുണ്ടെന്നാണ് ആരോപണം. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങൾ ദുർബലപ്പെടുത്തുകയാണ് ടി സിദ്ധീഖെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർ പട്ടികയുടെ ചിത്രങ്ങൾ സഹിതമാണ് ഫെയ്‌സ്ബുക്കിൽ ആരോപണം ഉന്നയിച്ചത്.
ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ
വോട്ടർ പട്ടികയിൽ ശ്രീ ടി സിദ്ധീഖ് എം എൽ എ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480 ൽ ഉണ്ട്.വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799 ൽ വോട്ടർ പട്ടികയിലും ഉണ്ട്.
ഒരാൾക്ക് തന്നെ രണ്ടിടത്ത് വോട്ട് !
ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തിൽ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്നത്, കള്ളവോട്ട് ചേർക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.'
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
