റായ്ബറേലിയില്‍ രാഹുലിനെ പിന്തുണയ്ക്കുമെന്ന് കേരള സിപിഎം

ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാര്‍ഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞതു നല്ല കാര്യമാണെന്നും അതിനാലാണ് രാഹുലിനെ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി

author-image
Sruthi
New Update
Binoy Vishwam

CPM WILL SUPPORT RAHUL IN Raibarelly

Listen to this article
0.75x1x1.5x
00:00/ 00:00

റായ്ബറേലിയില്‍ ബിജെപിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളി ബിജെപിയാണെന്ന സത്യം മറന്നുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത്.എന്നാല്‍ ബിജെപിക്കെതിരായ പോരാട്ടത്തിന്റെ യഥാര്‍ഥ സ്ഥാനം ഹിന്ദി ഹൃദയഭൂമിയിലാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞതു നല്ല കാര്യമാണെന്നും അതിനാലാണ് രാഹുലിനെ പിന്തുണയ്ക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നവര്‍ക്ക് രാഷ്ട്രീയ ദൂരക്കാഴ്ചയില്ലെന്നും അതുകൊണ്ടാണ് രാഹുല്‍ഗാന്ധിയെപ്പോലൊരാളെ സമ്മര്‍ദം ചെലുത്തി വയനാട്ടിലേക്ക് മത്സരിക്കാന്‍ പറഞ്ഞയച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ രണ്ടിടത്തും ജയിച്ചാല്‍ രാഹുല്‍ വയനാട് ഒഴിയാനാണു സാധ്യതയെന്നും അങ്ങനെവന്നാല്‍ വയനാട്ടിലെ വോട്ടര്‍മാരെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിക്കുകയാണെന്ന് വരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

cpm state secretariat