/kalakaumudi/media/media_files/3nTKAnTsAGDtZsaZaDi3.webp)
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉന്നയിച്ച ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പരാജയഭീതിയിലാണ് സി.പി.എമ്മിന്റെ മുൻകൂർ ജാമ്യമെടുക്കൽ.
വർഗീയതയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ ഏതാനും വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലാത്തതിനാണ് സി.പി.എമ്മിന് അസ്വസ്ഥത. സംസ്ഥാനത്ത് ഏഴായിരത്തിലധികം വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ല.
മുൻമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എസ്. ശർമ്മയുടെ ഭാര്യയ്ക്ക് പറവൂർ മുനിസിപ്പാലിറ്റിയിൽ പാർട്ടിചിഹ്നംപോലും നൽകിയില്ല. ജില്ലയിൽ പലഭാഗത്തും സ്വതന്ത്രചിഹ്നങ്ങളിലാണ് മത്സരം. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചാൽ വർഗീയവാദികളുടെ വോട്ട് ലഭിക്കാത്തതുകൊണ്ടാണോ സ്വതന്ത്രചിഹ്നങ്ങളിൽ മത്സരിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കണം.
ബി.ജെ.പിക്ക് സ്ഥാനാർത്ഥികളെ ഉണ്ടാക്കലല്ല കോൺഗ്രസിന്റെ പണി. വർഗീയവാദികളുടെ ലക്ഷ്യം കോൺഗ്രസ് തകരുകയെന്നതാണ്. സി.പി.എമ്മിന്റെയും അതേലക്ഷ്യം വിലപ്പോവില്ലെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
