സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീണു: വിഡി സതീശന്‍

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചതെങ്കിലും സിപിഎം കൂടി അതിനെ പിന്തുണച്ചിരിക്കുകയാണ്. ഇതോടെ സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്നും സതീശന്‍ പറഞ്ഞു.

author-image
Prana
New Update
VD Satheesan

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം ഒറ്റപ്പെട്ടതാകട്ടെയെന്നാണ് ആഗ്രഹിച്ചതെങ്കിലും സിപിഎം കൂടി അതിനെ പിന്തുണച്ചിരിക്കുകയാണ്. ഇതോടെ സിപിഎമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്നും സതീശന്‍ പറഞ്ഞു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുശേഷം സിപിഎമ്മിന്റെ അജണ്ട മാറിയെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷ വര്‍ഗീയ പ്രീണനവുമായി സിപിഎം ഇറങ്ങിയിരിക്കുകയാണ്. വയനാട്ടില്‍ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്. സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനാണ് സിപിഎമ്മും പിണറായി വിജയനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ഇത്രയും മോശമായ നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

vd satheesan a vijayaraghavan cpm cm pinarayi vijayan