/kalakaumudi/media/media_files/2025/01/24/aYXxVVgE7mH0nyqRJytW.jpeg)
തൃക്കാക്കര : വിവിധയാവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ: നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.രോഗികളുടെ എണ്ണത്തിനനുസരിച്ച് നേഴ്സുമാരുടെയും ജീവനക്കാരുടെയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക,
ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിച്ച് തുടർച്ച ഉറപ്പാക്കുക, നേഴ്സ് പ്രാക്ടീഷണർ സംവിധാനം നടപ്പിലാക്കുക, താൽക്കാലിക നേഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കുക,തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക തുടങ്ങി പന്ത്രണ്ടിന് ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ചും ധർണയും നടത്തിയത്.സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.ജി ഉദയകുമാർ ധർണ ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് എ.സി ശ്രീനി അധ്യക്ഷത വഹിച്ചു. ഫെസ്റ്റോ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ടി ആർ അജിത ,കെ എസ് ബിന്ദു, സ്മിത ബക്കർ , അഭിലാഷ് എം , ബേസിൽ പി എൽദോസ്, കെ.വി മേരി എന്നിവർ സംസാരിച്ചു.