കല്പറ്റയിൽ മാരക MDMA യുമായി മൂന്ന് പേർ അറസ്റ്റിൽ

ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വൈത്തിരി പൊലീസും ചേര്‍ന്നായിരുന്നു വാഹന പരിശോധന നടത്തിയത്. പരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വൈത്തിരി ലക്കിടിയിലെ ചുരം കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂന്നുപേരും വലയിലാകുന്നത്

author-image
Vineeth Sudhakar
New Update
IMG_2004

കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ 49 കാരനെയടക്കം മൂന്നുപേരെ കാറില്‍ എംഡിഎംഎ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്തു. മുട്ടില്‍ ചെറുമൂലവയല്‍ ചൊക്ലി വീട്ടില്‍ അബൂബക്കര്‍ (49)എന്ന ഇച്ചാപ്പു, മേപ്പാടി റിപ്പണ്‍ ആനക്കുണ്ട് വടക്കന്‍ വീട്ടില്‍ കെ അനസ് (25), മേപ്പാടി മാന്‍ക്കുന്ന് പുളിയകുത്ത് വീട്ടില്‍ പി ഷാഹില്‍ (30) എന്നിവരാണ് പിടിയിലായത്. 11.2 ഗ്രാം എം ഡി എം എയാണ് മൂവര്‍സംഘത്തില്‍ നിന്ന് കണ്ടെടുത്തത്.ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വൈത്തിരി പൊലീസും ചേര്‍ന്നായിരുന്നു വാഹന പരിശോധന നടത്തിയത്. പരിശോധനക്കിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ ഒരാളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വൈത്തിരി ലക്കിടിയിലെ ചുരം കവാടത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂന്നുപേരും വലയിലാകുന്നത്. അബൂബക്കര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.കെ.എല്‍ 11 പി 9695 നമ്പര്‍ കാറില്‍ വരുകയായിരുന്ന ഇവരെ പൊലീസ് പരിശോധനക്കായി തടഞ്ഞപ്പോള്‍ ഷാഹില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും ഇറങ്ങി ഓടി. പിന്നാലെ പൊലീസും ഓടി. പിന്തുടര്‍ന്നെത്തി കുറച്ചു ദൂരെ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ അബൂബക്കറിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് പോളിത്തീന്‍ കവറില്‍ സൂക്ഷിച്ച നിലയില്‍ 11.2 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുന്നത്. സബ് ഇന്‍സ്പെക്ടര്‍മാരായ സജേഷ് സി ജോസിന്റെയും എന്‍ ഹരീഷ്‌കുമാറിന്റെയും