വ്യാജതിരിച്ചറിയൽ കാർഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ്

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംൽ എ യെ ചോദ്യം ചെയ്യും .

author-image
Devina
New Update
rahul

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംൽ എ യെ ചോദ്യം ചെയ്യും .ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ശബ്ദരേഖയിൽ രാഹുലിന്റെ പേരു വന്നതോടെയാണ് നോട്ടിസ് നൽകിയത്.രാഹുലിന്റെ ഐ ഫോൺ പരിശോധിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്‌വേഡ് നൽകിയില്ല.പലതവണ ആവശ്യപ്പെട്ടിട്ടും പാസ്‌വേഡ് നൽകിയില്ലെന്നു ക്രൈംബ്രാഞ്ച് പറയുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരിൽ വ്യാജ കാർഡ് ഉണ്ടാക്കിയെന്നാണ് കേസ്.വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനായ കാസർകോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയും അറസ്റ്റു ചെയ്തിരുന്നു. സിആർ കാർഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതെന്നാണ് പൊലീസ് പറയുന്നത്.പരാതിയിൽ മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തിയിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. വിവിധ ജില്ലകളിൽ അന്വേഷിക്കേണ്ട കേസായതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു നൽകിയത്. കേസിൻറെ തുടക്കത്തിൽ മ്യൂസിയം പൊലീസ് രാഹുലിനെ ചോദ്യം ചെയ്തിരുന്നു. കാര്യമായ തെളിവൊന്നും ലഭിച്ചില്ലാത്തതിനാൽ പ്രതിചേർത്തില്ല.ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിനൊപ്പം പല കോണിൽനിന്നും സമാന ആരോപണങ്ങളുയർന്നതോടെ, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു.കടുത്ത എതിർപ്പുയർന്നതോടെ എഐസിസി നേതൃത്വം രാഹുലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കോൺഗ്രസിൽനിന്നു രാഹുലിനെ സസ്പെൻഡ് ചെയ്തു..

rahul mamkootathil