/kalakaumudi/media/media_files/2025/07/09/bindhu-tvm-case-update-2025-07-09-14-28-02.png)
തിരുവനന്തപുരം : ബിന്ദുവിനെ വ്യജമോഷണക്കേസില്‍ കുടുക്കിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.ബിന്ദു ജോലിചെയ്തിരുന്ന വീട്ടിലെ ഉടമ ഓമന ഡാനിയല്‍ നല്‍കിയ പരാതിയിലാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണം തിരികെ കിട്ടിയെന്ന് വീട്ടുകാര്‍ അറിയിച്ചപ്പോള്‍ പൊലീസ് വിട്ടയച്ചു.ഒരു രാത്രി മുഴുവന്‍ ചോദ്യം ചെയ്തതിനുശേഷം പിറ്റേ ദിവസം 12 മണിക്കാണ് ബിന്ദുവിനെ പറഞ്ഞു വിടുന്നത്.വ്യാജ പരാതിയില്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. വീട്ടുമടമസ്ഥരും പൊലീസുകാര്‍ക്കുമെതിരെയാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. ഈ കേസാണ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.