/kalakaumudi/media/media_files/2026/01/21/img_1736-2026-01-21-20-35-48.jpeg)
കൂ​ട​ൽ: അ​യ​ൽ​വാ​സി​ക​ൾ സി.​സി ടി.​വി കാ​മ​റ സ്ഥാ​പി​ച്ച​തി​ന്റെ വി​രോധത്തിൽ ദമ്പതികളെ വീട് കയറി ആക്രമിച്ച പ്രതി പിടിയിൽ. കലഞ്ഞൂർ കഞ്ചങ്ങോട് അനൂപ് (23) വയസ്സാണ് അറസയിലായത്.
സംഭവ ദിവസം പ്രതി വീട്ടിൽ അതിക്രമിച്ചു കയറി cctv വെച്ച് നീ വലിയ ആളാകുകയാണോ എന്ന് ചോദിച്ചു ഇരുവരെയും മർദ്ധിക്കുകയും കൊല്ലും എന്ന് ഭീഷണി പെടുത്തുകയും ആയിരുന്നു.തുടർന്ന് ദമ്പതികൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകി എന്നറിഞ്ഞ പ്രതി ഒളിവിൽ പോകുക ആയിരുന്നു.അനൂപിന് എതിരെ സ്റ്റേഷനിൽ മോഷണം ആക്രമണം നടത്താൽ ,അടിപിടി ,കഞ്ചാവ് വില്പന ,സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തൽ തുടങ്ങി നിരവധി വകുപ്പുകളിൽ കേസ് നിലവിലുണ്ട് .കാപ്പ നിയമ പ്രകാരം തിരുവനന്തപുരം പുരം ജയിലിൽ ആറുമാസം കിടന്ന അനൂപ് കഴിഞ്ഞ വർഷം നവംബറിൽ റിലീസ് ആയി വന്നതാണ്.തുടർന്ന് നിരവധി കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട അനൂപ് ദമ്പതികൾ cctv വെച്ചത് തന്നെ കുടുക്കാൻ കാരണം ആകുമെന്ന് കരുതിയാണ് വീട്ടിൽ കയറി ആക്രമിച്ചത്.നിലവിൽ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
