/kalakaumudi/media/media_files/2026/01/21/img_1741-2026-01-21-21-18-22.jpeg)
വയനാട് കൽപ്പറ്റയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ പട്ടാപ്പകടൽ ജോലി സ്ഥലത്ത് ആക്രമണം. പൊഴുതന സ്വദേശി നുസ്രത്തിനാണ് (45) കുത്തേറ്റത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തിയ മകന്റെ കാമുകി 19 വയസുകാരിയാണ് നുസ്രത്തിനെ കറിക്കത്തി കൊണ്ടു മുഖത്ത് കുത്തിയത്. തുണിക്കടയിൽ ഒട്ടേറെ ആളുകളുടെയും ജീവനക്കാരുടെയും മുന്നിൽ വച്ചായിരുന്നു ആക്രമണം.
ആക്രമിച്ച പെൺകുട്ടി നുസ്രത്തിന്റെ മകന്റെ പെൺസുഹൃത്താണെന്നാണ് ലഭിക്കുന്ന വിവരം. വിവാഹത്തെ എതിർത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു കരുതുന്നു. ഷോപ്പിൽ എത്തിയ യുവതി ഒരു കാര്യം സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് നുസ്രത്തിനെ വിളിച്ച് മാറ്റി നിർത്തുകയും എന്തോ ആവശ്യത്തിന് തിരിഞ്ഞ നുസ്രത്തിനെ പാന്റിന്റെ കീശയിൽ സൂക്ഷിച്ച കത്തി എടുത്ത് യുവതി വെട്ടുക ആയിരുന്നു. പരിക്കേറ്റ നുസ്രത്തിനെപെട്ടന്ന് തന്നെ ഷോപ്പ് ജീവനക്കാർ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കവിളിലായി വലിയ ഒരു മുറിവാണ് നുസ്രത്തിന് ഉണ്ടായത്.ഓടിപ്പോകാൻ ശ്രമിച്ച യുവതിയെ ഷോപ്പ് ജീവനക്കാർ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചു .തുടർന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
