/kalakaumudi/media/media_files/2026/01/23/3d2d250a-6916-41fd-85e4-e2c75367953e-2026-01-23-10-39-24.jpeg)
പാലക്കാട്:
മൊബൈല്‍ ആപ്പില്‍ നിന്ന് ലോൺ എടുത്ത് തിരിച്ചടിക്കാൻ സാധിക്കാതെ വീണ്ടും ഒരു യുവാവ് ആത്മഹത്യ ചെയ്തു.തിരിച്ചടവ് വൈകിയത് മൂലം ആപ്പിന്റെ ഭാഗത്ത് നിന്നുള്ള ഭീഷണിയാണ് യുവാവ് ജീവനൊടുക്കാൻ കാരണം എന്ന് ബന്ധുക്കൾ ആരോപിച്ചു. കഞ്ചിക്കോട് മേനോന്‍ പാറ സ്വദേശി അജീഷ് ആണ് മരിച്ചത്.റൂബിക് മണി എന്ന ഒരു ലോണ്‍ ആപ്പില്‍ നിന്ന് അജീഷ് പണം കടം വാങ്ങിയിരുന്നു. തിരിച്ചടവ് വൈകിയതോടെ അപരിചിതമായ ഒരു നമ്പറില്‍ നിന്ന് നിരന്തരമായി ഭീഷണികള്‍ വന്നതായി ബന്ധുക്കള്‍ പറഞ്ഞു. റൂബിക്ക് മണി എന്ന ആപ്പിന്റെ പേരിൽ തന്നെയാണ് ഭീഷണി വന്നത്. അജീഷിന്റെ മോര്‍ഫ് ചെയ്ത അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതാണ് അജീഷ് ആത്മഹത്യ ചെയ്യാൻ കാരണം.നിലവിൽ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇത്തരത്തിൽ വ്യാജ ലോൺ ആപ്പുകൾ സാധാരണക്കാരെ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നുണ്ട്.ഇതിൽ നിരവധിപേരാണ് കുടുങ്ങുന്നത്.തിരിച്ചടവ് കൃത്യമായി നടന്നാലും ഇനിയും അടവ് ബാക്കി ഉണ്ടെന്ന് പറഞ്ഞും ,അടവ് തെറ്റിയാൽ മോർഫ് ചെയ്ത ഫോട്ടോസ് ഉൾപ്പെടുത്തി അശ്ലീല വീഡിയോ ഉണ്ടാക്കിയുമാണ് ഭീഷണിപ്പെടുത്തുന്നത്.ഇത്തരത്തിൽ ഭീഷണി നേരിട്ട നിരവധി ആളുകൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് ഉണ്ട് .എന്നിട്ടും ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്നുമോ മറ്റു അധികൃതരുടെ ഭാഗത്ത് നിന്നോ വലിയ രീതിയിൽ ഉള്ള നടപടികൾ ഉണ്ടായിട്ടില്ല
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
