മലയാറ്റൂരിലെ ഇല്ലിത്തോട്ടില്‍ പാറമടയ്ക്ക് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാറമടയിലെ ജോലിക്കാരായ തൊഴിലാളികളായ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍ ലക്ഷ്മണന്‍ (40), കര്‍ണാടക ചാമരാജ്‌നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്

author-image
Vineeth Sudhakar
New Update
dc

കൊച്ചി: എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട്ടില്‍ പാറമടയ്ക്ക് സമീപമുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പാറമടയിലെ ജോലിക്കാരായ തൊഴിലാളികളായ തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണന്‍ ലക്ഷ്മണന്‍ (40), കര്‍ണാടക ചാമരാജ്‌നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. വെടിമരുന്ന് പൊട്ടിത്തറിക്കുകയും കെട്ടിടം പൂര്‍ണമായും തകരുകയുമായിരുന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇരുവരും മടങ്ങിയെത്തി. 12 ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിയ്‌ക്കെത്തിയത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു തൊഴിലാളികള്‍. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്