ഫെയ്സ് ക്രീം മാറ്റി വെച്ചതിനു അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചു തകർത്ത സ്ത്രീ അറസ്റ്റിൽ

സംഭവ ദിവസം അമ്മയുടെ കഴുത്തിനു കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് വാരിയെല്ല് അടിച്ചു തകർത്തു എന്നാണ് എഫ് ഐ ആറിൽ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.ഒരു കൊലപാതക കേസ് ,ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകൽ ,ലഹരി കേസ് എന്നിങ്ങനെ നിരവധി കേസിൽ പ്രതിയാണ്  നിവ്യ എന്ന് പോലീസ് അറിച്ചു

author-image
Vineeth Sudhakar
New Update
IMG_1789

എറണാകുളം :എറണാകുളം പനങ്ങാട് ഫെയ്സ് ക്രീം മാറ്റി വെച്ചതിനു അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചു തകർത്ത് മകൾ. സരസു എന്ന 70 വയസ്സുകാരിയെ ആണ് മകൾ നിവ്യ 30 വയസ്സ് ആക്രമിച്ചത്.ഇക്കഴിഞ്ഞ പത്തൊൻപതാം തിയ്യതിയാണ് സംഭവം നടക്കുന്നത്. അന്നേ ദിവസം അമ്മയുടെ കഴുത്തിനു കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് വാരിയെല്ല് അടിച്ചു തകർത്തു എന്നാണ് എഫ് ഐ ആറിൽ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.ഒരു കൊലപാതക കേസ് ,ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകൽ ,ലഹരി കേസ് എന്നിങ്ങനെ നിരവധി കേസിൽ പ്രതിയാണ്  നിവ്യ എന്ന് പോലീസ് അറിച്ചു.ഇവർ നിരന്തരമായി അമ്മയുമായി വഴക്കിടാർ ഉണ്ടെന്നും ആക്രമിക്കാർ ഉണ്ടെന്നും അയൽവാസികൾ പറഞ്ഞു.സംഭവം നടന്നതിന്റെ പിറ്റേ ദിവസമാണ് അമ്മ സ്റ്റേഷനിൽ എത്തി പരാതി നൽകുന്നത്.തുടർന്ന് ഒളിവിൽ പോയ നിവ്യയെ വയനാട് മന്തവാടിയിൽ നിന്ന് അൽപ സമയം മുൻപാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇപ്പോൾ മാനന്തവാടി പോലീസ് സ്റ്റേഷനിൽ ഉള്ള നിവ്യയെ അവിടുത്തെ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു വരും. ഇവർ പിടിയിലാകുമ്പോൾ 10 വയസ്സുള്ള ഒരു കുട്ടിയും ഇവരുടെ കൂടെ ഉണ്ടായിയുന്നു എന്നാണ് റിപ്പോർട്ട്.നാട്ടിൽ പ്രധാന ക്രിമിനൽ ആയ ഇവരെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തി കൂടുതൽ കടുത്ത നടപടി എടുക്കാൻ ആണ് പോലീസ് തീരുമാനിച്ചത്.