വടകരയിൽ 1 .485 കിഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു

വടകര നടക്കുതാഴെ മേപ്പയിൽ കല്ലുനിരപറമ്പിൽ ജ്യോതിസിൽ പ്രവീൺ (30), പയ്യോളി കോവുമ്മൽ താഴെ സുധീഷ് (28)എന്നിവരെയാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്

author-image
Vineeth Sudhakar
New Update
IMG_1833

വടകര: കഞ്ചാവുമായി വീട്ടിൽ നിന്നും രണ്ട് പേർ അറസ്റ്റിൽ. വടകരയിൽ 1 .485 കിഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. വടകര നടക്കുതാഴെ മേപ്പയിൽ കല്ലുനിരപറമ്പിൽ ജ്യോതിസിൽ പ്രവീൺ (30), പയ്യോളി കോവുമ്മൽ താഴെ സുധീഷ് (28)എന്നിവരെയാണ് വടകര എക്സൈസ് അറസ്റ്റ് ചെയ്തത്. 1.485 കി.ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു.

വടകര നടക്കുതാഴെ ജ്യോതിസ് വീട്ടിന്റെ മുറ്റത്തുവെച്ച് വ്യാഴാഴ്ച രാത്രി 11 ഓടെ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വടകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. ഹിറോഷിന്റെ നേതൃത്വത്തിൽ ഐ.ബി എക്സൈസ് ഇൻസ്‌പെക്ടർ കെ.എൻ. റിമേഷ്, അസി. എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവന്റിവ് ഓഫിസർമാരായ രാകേഷ് ബാബു, സായിദാസ്, ഷിരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാജേഷ്‌കുമാർ, രാഹുൽ ആക്കിലേരി, മുസ്‌ബിൻ, ശ്യാംരാജ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.