/kalakaumudi/media/media_files/2026/01/26/img_1871-2026-01-26-20-38-36.jpeg)
തി​രു​വ​ന​ന്ത​പു​രം: തിരുവന്തപുരം വിളപ്പിൽ ശാലയിൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. വി​ള​പ്പി​ൽ​ശാ​ല ചി​ല​പ്പാ​റ അ​രു​വി​പ്പു​റ​ത്താ​ണ് സം​ഭ​വം നടക്കുന്നത്. ചി​ല​പ്പാ​റ സ്വ​ദേ​ശി വി​ദ്യ ച​ന്ദ്ര​നെയാണ് ഭർത്താവ് രതീഷ്​ കൊലപ്പെടുത്തിയത്.സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ര​തീ​ഷി​നെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​ല​പാ​ത​കം നടക്കുന്നത് .രതീഷും ​ഭാര്യ വി​ദ്യ​യു​ടെയും ര​ണ്ടാം വി​വാ​ഹ​മായിരുന്നു.ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഇതിനെ തുടർന്നുണ്ടായ വഴക്ക് ആണ് കൊലപാതകത്തിലെത്തിയത്.വി​ദ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ വി​വ​രം രതീഷ് സുഹൃത്തിനോടു പറഞ്ഞിരുന്നു.തുടർന്ന് സു​ഹൃ​ത്താ​ണ് പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്ന​ത്.മദ്യപിച്ചു എത്തിയ രതീഷ് സംശയത്തിന്റെ പേരിൽ വിദ്യയെ കൊലപ്പെടുത്തുക ആയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
