ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

author-image
Vineeth Sudhakar
New Update
murder

പാമ്പാടി (കോട്ടയം) ∙ പാമ്പാടി ഇല്ലിവളവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ഇല്ലിവള.ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരൻ (64) ആണ് ഭാര്യ ബിന്ദുവിനെ (58) വെട്ടി കൊലപ്പെടുത്തിയത്.ഭാര്യയെ വെട്ടി കൊന്ന ശേഷം ഇയാൾ തൂങ്ങി മരിക്കുക ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.തുടർന്ന് പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.ഇവർ തമ്മിൽ യാതൊരു തരത്തിലുമുള്ള വഴക്കോ കാര്യങ്ങളോ ഇല്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.അതുകൊണ്ട് തന്നെ കൊലപാതക കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.