/kalakaumudi/media/media_files/2026/01/28/img_1994-2026-01-28-17-44-32.jpeg)
പാലക്കാട് :പാലക്കാട് IMA ജങ്ഷനിലെ നടുറോഡിൽ ഇരുന്ന് സ്ത്രീയുടെ നിസ്കാരം.ഇന്ന് ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം.നിരവധി വാഹനങ്ങൾ പോകുന്ന IMA ജങ്ഷനിലെ സിഗ്നലിൽ വെച്ചായിരുന്നു സംഭവം.സിഗ്നലിൽ നിസ്കാര വേഷത്തിൽ എത്തിയ സ്ത്രീ നടുറോഡിൽ പായ വിരിച്ചു നിസ്കാരം നടത്തുകയായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്.റോഡ് ബ്ലോക്ക് ആക്കി ഇത്തരം പ്രവർത്തി ചെയ്യുന്ന കണ്ട നാട്ടുകാർ ഉടനെ തന്നെ പോലീസിൽ വിവരം അറീക്കുക ആയിരുന്നു.തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.നിലവിൽ കുടുംബ വഴക്ക് പൊതു സമൂഹത്തിന്റെ മുൻപിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത് എന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്.കേസ് എടുത്ത പോലീസ് ഇവരെ ഉടനെ തന്നെ അവിടെ നിന്നും മാറ്റുക ആയിരുന്നു.സ്ത്രീയുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.സോഷ്യൽ മീഡിയ ട്രെന്റ് ആയതോടെ പല ആളുകളും ഇത്തരത്തിൽ നിയമത്തെ വെല്ലുവിളിച്ചാണ് ഓരോ പ്രവർത്തികൾ ചെയ്യുന്നത്.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ ഒരു യുവാവ് ആത്മഹത്യ ചെയ്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
