/kalakaumudi/media/media_files/l90pNO4gMrghEWjm51st.jpg)
ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതായി മകൾ നൽകിയ പരാതി കള്ളമെന്ന് വ്യക്തമായതിനെ തുടർന്ന് 48 കാരന് വിധിച്ച അഞ്ചുവർഷത്തെ തടവു ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.അമ്മയുടെ പ്രേരണ മുഖാന്തരമാണ് താൻ അച്ഛനെതിരെ പരാതി നൽകിയതെന്ന് 13 കാരി തുറന്നു പറയുകയായിരുന്നു. സ്വന്തം ഭർത്താവിനെതിരെ മകളെ കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസ്ന് പരാതി നൽകിയ അമ്മയുടെ നടപടിയെ കോടതി വിമർശിച്ചു. പുതുച്ചേരിയിലാണ് സംഭവം അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് 13 കാരി നൽകിയ പരാതിയെ തുടർന്ന് 2023 ൽ അച്ഛന് കോടതി അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ചു.എന്നാൽ ശിക്ഷ അനുഭവിക്കവേ താൻ നിരപരാധി ആണെന്ന് വ്യക്തമാക്കി ഇയാൾ മദ്രാസ് ഹൈക്കോടതി സമീപിക്കുകയായിരുന്നു.അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഭാര്യയുമായി വിവാഹമോചനം തേടി ഇയാൾ മുൻപ് കേസ് ഫയൽ ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ ഭർത്താവിനോട് പ്രതികാരം ചെയ്യാനാണ് മകളെ ഉപയോഗിച്ച് അമ്മ പീഡന കഥ കെട്ടിച്ചമച്ചതെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു.ഇരു ഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി തടവ് ശിക്ഷക്ക് ഉത്തരവിട്ടത്.പിന്നീട് ഇയാൾ നിരപരാധി ആണെന്ന് കണ്ടെത്തി ഇയാളെ വെറുതെ വിടുക ആയിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
