16 വയസ്സുമുതൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈശാഖൻ കൊടും ക്രിമിനൽ

ഒരുമിച്ച് ജീവനൊടുക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഇരുപത്തിയാറുകാരിയായ യുവതിയെ തന്ത്രപൂർവം കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖനുമായി (35) അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി

author-image
Vineeth Sudhakar
New Update
IMG_2059

കോഴിക്കോട് ∙ ഒരുമിച്ച് ജീവനൊടുക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഇരുപത്തിയാറുകാരിയായ യുവതിയെ തന്ത്രപൂർവം കൊലപ്പെടുത്തിയ തടമ്പാട്ടുതാഴം പീസ് ഗാർഡനിൽ വൈശാഖനുമായി (35) അന്വേഷണസംഘം തെളിവെടുപ്പ് തുടങ്ങി. തുടരന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ വൈശാഖനെ ഫെബ്രുവരി രണ്ടു വരെ കസ്റ്റഡിയിൽ വാങ്ങിയത്. കൊലപാതകം നടന്ന കക്കോടി മോരിക്കര മാളിക്കടവിലെ വർക് ഷോപ്പിൽ എത്തിച്ച പ്രതിയുമായി എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അര മണിക്കൂറോളം തെളിവെടുപ്പ് നടത്തി.ഒരുമിച്ച് മരിക്കാൻ തന്നെയായിരുന്നു ഉദ്ദേശ്യമെന്നും മരിക്കാൻ സാധിക്കാത്തതിൽ കുറ്റബോധമുണ്ടെന്നും തെളിവെടുപ്പിനിടെ വൈശാഖൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകമല്ലായിരുന്നു, ഞങ്ങൾ രണ്ടാളും ആത്മഹത്യ ചെയ്യാനാണ് വന്നത്. ഞാൻ മരിച്ചില്ല, അവൾ മരിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ ഭാര്യയോട് എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞിരുന്നതായും വൈശാഖൻ പറഞ്ഞു. അതേസമയം, ഭാര്യയോട് എല്ലാം പറഞ്ഞെന്ന വാദം പൊലീസ് ഇനിയും മുഖവിലയ്ക്കെടുത്തിട്ടില്ല. കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ വിവരങ്ങൾ സ്ഥിരീകരിക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വൈശാഖന്റെയും ഭാര്യയുടെയും മൊഴികൾ പ്രത്യേകമായും ഒന്നിച്ചും രേഖപ്പെടുത്തും.മരിക്കുന്നതിനു മുൻപ് യുവതിക്കു ഉറക്കഗുളിക ചേർത്ത ജൂസ് നൽകിയിരുന്നതായി വൈശാഖൻ പൊലീസിനു മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ജൂസ് വാങ്ങിയ ബേക്കറിയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും വൈശാഖനെ എത്തിച്ച് തെളിവെടുത്തു. വൈശാഖനും ഭാര്യയും ചേർന്ന് യുവതിയെ വർക്‌ഷോപ്പിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബന്ധം ഭാര്യ അറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിൽ വൈശാഖൻ നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ ഓട്ടോയിൽ വന്നിറങ്ങിയ ഭാര്യയുമായി, വലിയ തിടുക്കമൊന്നും കാട്ടാതെ യുവതിയെ സമീപത്ത് നേരത്തെ പാർക്കു ചെയ്തിരുന്ന കാറിൽ വൈശാഖൻ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ മരണത്തിനു ശേഷം ആദ്യമായി അവിടെയെത്തിയ ആൾ എന്ന നിലയിൽ വൈശാഖന്റെ ഭാര്യയുടെ മൊഴിയും കേസിൽ നിർണായകമാണ്