പ്രണയ ബന്ധം എതിർത്ത മാതാപിതാക്കളെ ക്രൂരമായി കൊല ചെയ്ത് മകൾ

താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തിനുള്ള മരുന്ന് മോഷ്ടിച്ചത്. ആശുപത്രിയിൽ നിന്നും 2.5 മില്ലിയുടെ 4 കുപ്പി വിഷമരുന്ന് സുരേഖ കൈക്കലാക്കി. ഇതിൽ അഞ്ച് മില്ലി വീതം മാതാപിതാക്കൾക്ക് കുത്തിവെച്ചു. അമ്മയ്ക്ക് മാംസപേശികളിലൂടെയും അച്ഛന് സിരകളിലൂടെയുമാണ് വിഷം നൽകിയത്.

author-image
Vineeth Sudhakar
New Update
murder

വികാരാബാദ്: പ്രണയവിവാഹത്തെ എതിർത്തതിലുള്ള വിരോധം തീർക്കാൻ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി യുവതി. തെലങ്കാനയിലെ വികാരാബാദ് ജില്ലയിലാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഇരുപതുകാരിയായ നക്കല സുരേഖയാണ് അച്ഛനെയും അമ്മയെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്.സുരേഖ കഴിഞ്ഞ കുറച്ചുനാളുകളായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ സുരേഖയുടെ മാതാപിതാക്കൾ ശക്തമായി എതിർത്തതാണ് പകയ്ക്ക് കാരണമായത്. വീട്ടിൽ ഇതിനെച്ചൊല്ലി മാസങ്ങളായി തർക്കങ്ങൾ പതിവായിരുന്നു. മാതാപിതാക്കൾ തന്റെ പ്രണയത്തിന് തടസ്സമാകുന്നു എന്ന് തോന്നിയതോടെ അവരെ ഇല്ലാതാക്കാൻ സുരേഖ പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ സുരേഖ, താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്നാണ് കൊലപാതകത്തിനുള്ള മരുന്ന് മോഷ്ടിച്ചത്. ആശുപത്രിയിൽ നിന്നും 2.5 മില്ലിയുടെ 4 കുപ്പി വിഷമരുന്ന് സുരേഖ കൈക്കലാക്കി. ഇതിൽ അഞ്ച് മില്ലി വീതം മാതാപിതാക്കൾക്ക് കുത്തിവെച്ചു. അമ്മയ്ക്ക് മാംസപേശികളിലൂടെയും അച്ഛന് സിരകളിലൂടെയുമാണ് വിഷം നൽകിയത്. കുത്തിവെപ്പിന് പിന്നാലെ തളർന്നുവീണ മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.