പൊതുയിടത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ലണ്ടനിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നത്. സ്ലോ, ക്ലിഫ്റ്റണ്‍ റോഡിലെ സേതുപതി പെരിയസാമി എന്ന 47 കാരനാണ് ഇപ്പോള്‍ ആറ് മാസത്തെ തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്

author-image
Vineeth Sudhakar
New Update
IMG_2115

ലണ്ടന്‍: പൊതുയിടത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് ഒരു ഫുഡ് ഡെലിവറി ഡ്രൈവര്‍ക്ക് തടവ് ശിക്ഷ ലഭിച്ചു. ഓര്‍ഡര്‍ പ്രകാരമുള്ള ഭക്ഷണമെത്തിക്കുന്ന വീടുകളിലായിരുന്നു ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നത്. സ്ലോ, ക്ലിഫ്റ്റണ്‍ റോഡിലെ സേതുപതി പെരിയസാമി എന്ന 47 കാരനാണ് ഇപ്പോള്‍ ആറ് മാസത്തെ തടവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 8 നും മെയ് 11 നും ഇടയിലാണ് സംഭവങ്ങള്‍ അരങ്ങേറിയതെന്ന് തെംസ് വാലി പോലീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

തന്റെ ജോലിയുടെ ഭാഗമായി, സ്ലോയിലെ, മെയ്ഡന്‍ഹെഡിലെ നിരവധി വീടുകളില്‍ ഇയാള്‍ പോകുമായിരുന്നു. ഇതിനിടയിലായിരുന്നു പല വീടുകളിലും ഇയാള്‍ നഗ്‌നത പ്രദര്‍ശനം നടത്തിയത്. മെയ് 16 ന് ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. റീഡിംഗ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്‌ക്കൊടുവിലായിരുന്നു ഇയാള്‍ ശിക്ഷിക്കപ്പെട്ടത്