/kalakaumudi/media/media_files/2026/02/02/img_2140-2026-02-02-23-03-55.jpeg)
കാസർകോട് ∙ മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി. കുഞ്ചത്തൂർ ഹിൽ ടോപ്പിലെ ജുമൈല (18) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടക്കുന്നത്.കുടുംബ വഴക്കുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ചത്.വിദേശത്ത് ജോലി ആയിരുന്ന ഉമ്മർ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.നാട്ടിലെത്തിയ ഇയാൾ ലഹരിക്ക് അടിമയായിരുന്നു എന്നും നാട്ടുകാരുടെ ഭാഗത്ത് നിന്നും അറിയാൻ സാധിച്ചു.വഴക്കിനെ തുടർന്ന് ഇയാൾ മകളെ കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.ഏകദേശം ആറോളം വെട്ടുകൾ ജുമൈലയുടെ ശരീരത്തിൽ ഉണ്ട്.രക്തം വാർന്നതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഗുരുതരമായി പരുക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
