/kalakaumudi/media/media_files/2026/02/03/img_2144-2026-02-03-16-43-34.jpeg)
കൊച്ചി: കോതമംഗലത്ത് ബിജെപി നേതാക്കൾ പണം തട്ടിയെന്ന് പരാതിയുമായി ദമ്പതിമാർ. ബിജെപി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം. ചേലാട് സ്വദേശി ജോർജ്, ഭാര്യ, സഹോദരൻ എന്നിവരാണ് ബിജെപി ഓഫീസിന് മുന്നിൽ സമരമിരിക്കുന്നത്. മകനെ ഓൺലൈൻ കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് 10 ലക്ഷം തട്ടിയെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടും നേതാക്കൾ ഒരു ഇടപെടലും നടത്തിയില്ല എന്നും ആക്ഷേപം ഉണ്ട്.കേസിൽ ഇടപെടൽ നടത്താത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുന്നെന്നും ജോർജ് ആരോപിക്കുന്നു. നിലവിൽ കേസ് രെജിസ്റ്റർ ചെയ്ത് കോതമംഗലം പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
