/kalakaumudi/media/media_files/2026/03/02/img_2989-2026-03-02-21-32-39.webp)
കിഴിശ്ശേരി: ആത്മീയതയോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച് കിഴിശ്ശേരി ചെറുപറമ്പ് മൃത്യുഞ്ജയ മഹാദേവക്ഷേത്രം. ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽ പൂജയിലൂടെ സമാഹരിച്ച 25,000 രൂപ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന് കൈമാറി.
തൃപ്പനച്ചി സ്വദേശി ജ്യോതിഷിന്റെ ചികിത്സാച്ചെലവിലേക്കാണ് ഈ തുക നൽകിയത്. എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ക്ഷേത്രത്തിൽ തന്ത്രിയുടെ കാർമികത്വത്തിൽ നടക്കാറുള്ള മഹാമൃത്യുഞ്ജയഹോമത്തിൽ നിന്നുള്ള വരുമാനമാണ് ഇത്തവണ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെച്ചത്.ക്ഷേത്രത്തിലെ ദക്ഷിണയ്ക്ക് പുറമെ ഭക്തരും നാട്ടുകാരും ഈ ഉദ്യമം ഒരു 'പൂജാ ചലഞ്ചായി' ഏറ്റെടുത്തതോടെയാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും തുക സമാഹരിക്കാൻ സാധിച്ചത്. സമാഹരിച്ച തുക യുവാവിന്റെ കുടുംബത്തിന് കൈമാറി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
