വ്യാജവോട്ട് ചേര്‍ത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് നിര്‍ദേശം

നാല് സ്റ്റാമ്പ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് 15 വാടക കരാറുകള്‍ ഉണ്ടാക്കി ഡിവിഷന്‍ 25 വടുതല ഈസ്റ്റിലെ അഞ്ച് ബൂത്തുകളിലായി 60 വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ശ്രമിച്ചതിനെ സംബന്ധിച്ച് കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ ഉന്നയിച്ച പരാതിയിലാണ് നടപടി.

author-image
Shyam
New Update
votter

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ വ്യാജവോട്ട് ചേര്‍ത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍ദ്ദേശം നല്‍കി. നാല് സ്റ്റാമ്പ് പേപ്പറുകളുടെ ഫോട്ടോ കോപ്പി ഉപയോഗിച്ച് 15 വാടക കരാറുകള്‍ ഉണ്ടാക്കി ഡിവിഷന്‍ 25 വടുതല ഈസ്റ്റിലെ അഞ്ച് ബൂത്തുകളിലായി 60 വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ശ്രമിച്ചതിനെ സംബന്ധിച്ച് കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ ഉന്നയിച്ച പരാതിയിലാണ് നടപടി.വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചവര്‍ക്കെതിരെയും ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ നടപടികള്‍ ഉണ്ടാകും.പച്ചാളം സോണല്‍ ഓഫീസില്‍ കള്ളവോട്ട് ചേര്‍ക്കാനുള്ള സംഘടിതശ്രമം ശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 10, 11 തീയതികളില്‍ നടന്ന ഹിയറിംഗുകളില്‍ 42 പേര്‍ വ്യാജ സ്റ്റാമ്പ് പേപ്പര്‍ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. 18 പേര്‍ സ്ഥലത്ത് താമസമില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ നേരത്തെ അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് അവരെ ഒഴിവാക്കി.

ഹിയറിംഗിന് വിളിച്ചപ്പോള്‍ ആരോപിതരായ 42 പേരും ഹാജരായില്ല. പട്ടികയില്‍ നിന്ന് ഇവരെ നീക്കംചെയ്യാനും ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യാനും ഇലക്ഷന്‍ സെല്ലില്‍നിന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
 

district collector kochi corporation