ആർ.എൽ.വി രാമകൃഷ്ണൻ ഭരതനാട്യം കലാമണ്ഡലം അസിസ്റ്റന്റ പ്രൊഫസറായി ചുമതലയേറ്റു.ഈ വിഭാഗത്തിൽ നൃത്താധ്യാപകനായി ഒരു പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.ഈ നേട്ടത്തെ സൗഭാഗ്യമായി കണക്കാക്കുന്നുവെന്നും ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടിട്ടുള്ളതെന്നും ആർഎൽവി രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
വളരെ അന്തോഷമുണ്ട് ഒരുപാട് കഷ്ടപ്പാടുകൾക്ക് അവസാനം നമുക്കൊരു ഇടം സമൂഹത്തിൽ ലഭിച്ചിരിക്കുന്നു.കലാമണ്ഡലം കല്പിത സർവകലാശാല ആയപ്പോൾ ആദ്യത്തെ യുജിസി പോസ്റ്റാണ് ഇപ്പോൾ എനിക്ക് ലഭിച്ചിരിക്കുന്നത്.എസ്സി റിസർവേഷൻ പോസ്റ്റിലായിരുന്നു കോൾ ഫോർ ചെയ്തിരുന്നത്.ഞാൻ അവസാന നിമിഷമാണ് എംഎ ഭരതനാട്യം കൂടി ചെയ്തത്.നേരത്തെ മോഹിനിയാട്ടത്തിൽ എംഎയും പിഎച്ഡിയുമൊക്കെ കഴിഞ്ഞതായിരുന്നു.വീണ്ടും നൃത്തം പഠിക്കണമെന്ന മോഹം കൊണ്ടാണ് ഈ അവസാന കാലഘട്ടത്തിൽ എം.എ ഭരതനാട്യം പൂർത്തിയാക്കിയത്."ആർഎൽവി രാമകൃഷ്ണൻ മധ്യാമങ്ങളോട് പറഞ്ഞു