സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം

പിവി അൻവ‍ർ എംഎൽഎയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനാണ് വിമർശനം. ഓഫീസിനേയും പൊലീസിനേയും മുഖ്യമന്ത്രി കയറൂരി വിട്ടെന്നാണ് വിമർശനം ഉയരുന്നത്.

author-image
Anagha Rajeev
New Update
pinarayi

സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് വിമർശനം. പിവി അൻവ‍ർ എംഎൽഎയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വകുപ്പായ ആഭ്യന്തര വകുപ്പിനാണ് വിമർശനം. ഓഫീസിനേയും പൊലീസിനേയും മുഖ്യമന്ത്രി കയറൂരി വിട്ടെന്നാണ് വിമർശനം ഉയരുന്നത്.

പി വി അൻവറിന്റെ ആരോപണത്തിലെ വസ്തുത അറിയണമെന്നും ആവശ്യം പാർട്ടി കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായക്ക് തിരിച്ചടിയാവുമെന്നും സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ വിമർശനം ഉയരുന്നുണ്ട്.

CM Pinarayi viajan cpm